Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youths

മയക്കുമരുന്നുകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍

വെള്ളമുണ്ട: മയക്കുമരുന്നുകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍. 22.18 ഗ്രാം കഞ്ചാവ്, 0.2 ഗ്രാം എംഡിഎംഎ, 13.95 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ സഹിതമാണ് യുവാക്കള്‍ പോലീസ് പിടിയിലായത്.

കുപ്പാടിത്തറ പുതുശേരിക്കടവ് മേലേനറുക്കില്‍ എം.എന്‍. നന്ദു(27), പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ ഐക്കാരന്‍ എ.കെ. സുബൈര്‍(34)എന്നിവരെയാണ് എസ്‌ഐമാരായ പി.സി. റോയി, ജോഫി പി. ജോണ്‍, എസ്‌സിപിഒ സജിത്ത്, സിപിഒമാരായ അനീഷ്, സജിത്ത് എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി കഴിഞ്ഞദിവസം അഞ്ചാംമൈലില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കളുടെ കൈവശം മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ച കാറിന്‍റെ ഡാഷ് ബോര്‍ഡിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

പോക്കറ്റുകളിലാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും ഉണ്ടായിരുന്നത്. ലക്കിടി ഓറിയന്‍റല്‍ കോളജ് ജീവനക്കാരനായ നന്ദുവിനെതിരേ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളില്‍നിന്നു പരാതി ലഭിച്ചിരുന്നതായി പോലീസ് അറിയിച്ചു. പടിഞ്ഞാറത്തറയിലും സമീപപ്രദേശങ്ങളിലും ലഹരി വില്‍പന നടത്തുന്നയാളാണ് സുബൈര്‍.

Latest News

Corehub Up